തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫും അഭിപ്രായപ്പെട്ടു.
കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.