രാജ്യസഭ അംഗമായി എംപി വിരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

VIRENDAR

ന്യൂഡല്‍ഹി: രാജ്യസഭ അംഗമായി എംപി വിരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിഞ്ജ ചെയ്തത്.

സഭ ചേരുന്ന സമയമല്ലാത്തതു കൊണ്ടാണ് രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയല്‍, സത്യവ്രത് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Top