ലഖ്‌നൗ: മീററ്റ് ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ റെയില്‍വേ അധികൃതര്‍ക്കെതിരെ കേസ്.
ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തി റെയില്‍വേ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവം അപകടമാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കിയിരുന്നു.
റാംപൂരിനടുത്തുവച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേയും ഉത്തര്‍പ്രദേശ് സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവാണ് ഉത്തരവിട്ടത്. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് പ്രഭു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.