rajyasabha election-ak antony-mp veerendrakumar

തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണിയും ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു.

നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് ഇരുവരും പത്രിക നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് ഘടകകക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,എം,എല്‍.എമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Top