ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ കോൺഗ്രസ് ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി മാറുകയാണ കുതിരക്കച്ചവടവും ക്രോസ് വോട്ടിംഗും. ഇക്കുറി ആദ്യം ഹരിയാനയിലെ എം എൽ എമാരാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനായായത്. പിന്നാലെ കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നു. സംസ്ഥാനത്ത് കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിർന്ന നേതാവ് അജയ് മാക്കന് നൽകിയതിൽ എം എൽ എ മാർ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.
ചില കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നുള്ള ആശങ്ക കോൺഗ്രസ് പാർട്ടിയിൽ വർധിച്ചു വരിയാകണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് എം എൽ എമാരെ നാളെയോടെ ഛത്തീസ്ഗഡിലേക്ക് മാറ്റുമെന്നാണ് സൂചന. റായ്പൂരിലെ റിസോർട്ടിലാകും ഇവരെ പാർപ്പിക്കുക. അങ്ങനെയെങ്കിൽ ജൂൺ 10 ന് തിരഞ്ഞെടിപ്പിനാകും ഇവർ സംസ്ഥാനത്ത് മടങ്ങിയെത്തുക.