ന്യൂഡല്‍ഹി:രാജ്യസഭയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അഞ്ച് മണിക്കൂര്‍ സമയം നല്‍കും. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയിലാണ് സമയം നല്‍കുക. പത്ത് മണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ച 15 മണിക്കൂറാക്കി നീട്ടുകയായിരുന്നു. രാജ്യസഭയില്‍ ശൂന്യവേള ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, രാജ്യസഭയില്‍ മൂന്ന് ആംആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. ഒരു ദിവസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.
അതേസമയം, ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധിച്ചു. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു.