രാജ്യസഭാ സീറ്റ്; ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി

ഡല്‍ഹി:രാജ്യസഭാ സീറ്റ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസന്‍ കൃഷ്ണന്‍. പരിഗണനാപട്ടികയില്‍ നിന്ന് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചു. റോബര്‍ട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനാണ് ശ്രീനിവാസന്‍ കൃഷ്ണന്‍.പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതല്‍ ശ്രീനിവാസന്‍ കൃഷ്ണന്‍ എഐസിസി ഭാരവാഹിയാണ്

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചത്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബര്‍ട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.

 

Top