തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ഹസ്സനും ചെന്നിത്തലയും പ്രാപ്തരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി ആന്ധ്രയിലേക്ക് പോകേണ്ടതുള്ളതിനാല്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ യാത്ര തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ യോഗം മൂന്നോ നാലോ ദിവസം കഴിഞ്ഞ് കൂടാനാകുമോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യസമിതി യോഗം നീട്ടിവയ്ക്കുന്നത് അനുചിതമാണ്. അതുകൊണ്ട് താന്‍ ഇല്ലാതെ തന്നെ യോഗം ചേരുകയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.