ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. രാജ്യസഭ മറ്റന്നാല്‍ വരെയാണ് പിരിഞ്ഞിരിക്കുന്നത്.
മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ല് പാസാക്കാതിരിക്കാനാണ് സെലക്ട് കമ്മിറ്റി പ്രതിപക്ഷം ആവശ്യം എന്നും സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.
അതേസമയം ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായ് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തി രംഗത്തെത്തി. ബിജെപി ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ തെളിവാണ് മുത്തലാഖ് ബില്‍. ബി.ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നുവെന്നും. സ്ത്രീകളെയും പുരുഷന്‍മാരെയും സാമ്പത്തികമായി തകര്‍ക്കുന്നത് ബി.ജെ.പിക്കാരാണെന്നും മുഫ്തി വിമര്‍ശിച്ചു.
നാം മുസ്‌ലീം സംവരണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മതവിശ്വാസത്തിന്റെ പേരില്‍ ബി.ജെ.പി അത് എതിര്‍ക്കുന്നു. എന്നാല്‍ മുത്തലാഖ് പോലുള്ള നിയമങ്ങള്‍ക്കായി അവര്‍ പാര്‍ലമന്റെ് സമ്മേളനം വിളിക്കുന്നുവെന്നും മുഫ്തി കുറ്റപ്പെടുത്തി. വിവാഹബന്ധം തകര്‍ന്നതിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചയാളാണ് താനും, വിവാഹമോചന ശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സാമ്പത്തിക പ്രശ്‌നമാണെന്നും മുഫ്ത്തി വെളിപ്പെടുത്തി.