അഹമ്മദാബാദ്: ഗുജറാത്തിലെ യുവാക്കളെ ഭരണഘടനാപരമായി നിലനിൽക്കാത്ത സംവരണ വാഗ്ദാനം നൽകി രാഹുൽ ഗാന്ധി വഞ്ചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റത്തോഡ്.
എന്നാൽ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി നൽകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പട്ടേൽ സമുദായത്തിന് എങ്ങനെ സംവരണം നൽകുമെന്നാണു ബിജെപിയുടെ ചോദ്യം, രാഹുൽ ഗാന്ധിക്കു പോലും അതിന് ഉത്തരം നൽകാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹാർദിക് പട്ടേലുമായുള്ള കോൺഗ്രസ് ബന്ധം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണു ബിജെപി ഈ ചോദ്യവുമായി രംഗത്തെത്തുന്നത് എന്നതു ശ്രദ്ധേയമാണ്.