രാകേഷ് അസ്താന ഇനി ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍

ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. 1984ലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറാണ് ഇദ്ദേഹം.

2002ല്‍ ഗുജറാത്ത് കലപാത്തിന് മുന്നോടിയായി നടന്ന ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവയ്പ്പ് കേസ്, ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ച 1997ലെ കാലിത്തീറ്റ കുംഭകോണം എന്നിവ അസ്താന അന്വേഷിച്ചു കണ്ടെത്തിയ കേസുകളാണ്.

നിലവില്‍ അദ്ദേഹം സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറലാണ്. അടുത്ത വര്‍ഷം ജൂലൈ 31 വരെയാണ് അസ്താനയുടെ കാലാവധി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ ഡയറക്ടര്‍ പദവിയിലും ഇദ്ദേഹം തുടരും.

2018ല്‍ സിബിഐയിലെ മുതിര്‍ന്ന ഓഫീസറായിരിക്കെ മറ്റൊരു ഓഫീസറായ അലോക് വര്‍മയുമായുണ്ടായ അഭിപ്രായ ഭിന്നത ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. വിവാദത്തെ തുടര്‍ന്ന് അസ്താനയെ പദവിയില്‍ നിന്ന് നീക്കുകയായിരുന്നു.

Top