ന്യൂഡല്‍ഹി: ബി എസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറായിരുന്ന അസ്താന ജൂലൈ 31ന് വിരമിക്കാനിരിക്കെ ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കിയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്. 2019 ജനുവരിയില്‍ സി ബി ഐ സ്പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മ്മയുമായി കൊമ്പ് കോര്‍ത്തതു വിവാദമായി. അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചത് അലോക് വര്‍മ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വര്‍മയ്ക്കൊപ്പം സി ബി ഐ യില്‍ നിന്നു പുറത്തുപോയ അസ്താനയെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചു.