മോദിയെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് രാകേഷ് ടികായത്ത്

ലക്‌നൗ: നരേന്ദ്രമോദിയെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. യുപി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങള്‍ ഉത്തര്‍പ്രദേശിനെ മറ്റൊരു ഉത്തരകൊറിയ ആക്കണോ വേണ്ടയോ എന്ന് തീരുമാനിക്കട്ടെ എന്ന് രാകേഷ് ടിക്കായത്ത് കൂട്ടിചേര്‍ത്തു.

രാജ്യത്തെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയുമാണോ വേണ്ടത് അതോ ഉത്തര കൊറിയയിലെ പോലുള്ള ഏകാധിപത്യ ഭരണമാണോ വേണ്ടത് എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്ന ജനങ്ങളോട് വോട്ട് ചെയ്യാനുള്ള അവരുടെ അവകാശം വിവേകപൂര്‍വം വിനിയോഗിക്കാന്‍ മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂവെന്നും രാകേഷ് ടികായത്ത് ചൂണ്ടികാട്ടി.

Top