ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രാകേഷ് ടികായത്ത്

അലഹബാദ്: ലഖിംപൂര്‍ ഖേരി കേസില്‍ പ്രധാന പ്രതി മന്ത്രി പുത്രന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്.

കഴിഞ്ഞ വ്യാഴാഴ്ച കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ആശിഷ് മിശ്ര ഇന്ന് ജയില്‍ മോചിതനായിരുന്നു.

‘ലഖിംപൂര്‍ ഖേരിയിലെ ദൗര്‍ഭാഗ്യകരമായ സംഭവം ലോകം മുഴുവന്‍ കണ്ടതാണ്. ക്രൂരമായ കുറ്റകൃത്യം നടത്തിയ ആള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചിരിക്കുന്നു. എല്ലാവരും ഇത് കാണുന്നുണ്ട്’. ഇത്തരക്കാര്‍ പുറത്ത് വന്നാല്‍ എങ്ങനെയായിരിക്കും പെരുമാറുകയെന്നും രാകേഷ് ടികായത് ചോദിച്ചു.

ആശിഷ് മിശ്രയുടെ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പ്രധാന വാദം ഉന്നയിക്കുന്നയിക്കുന്നതിനിടെ പവര്‍ കട്ട് ഉണ്ടായെന്നും ഇതിനാല്‍ ഇത് കോടതിയ്ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് ജാമ്യം നല്‍കുന്ന അവസ്ഥയുണ്ടായതെന്നും ടികായത് പറഞ്ഞു.

 

Top