തെലുങ്ക് സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ ശ്രീറെഡ്ഡി നടന്‍ രാഘവ ലോറന്‍സിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ശ്രീറെഡ്ഡിക്ക് മറുപടിയുമായി രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യമാണിതെന്ന് ശ്രീറെഡ്ഡി തന്നെ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇക്കാര്യം അപ്പോള്‍ ഉന്നയിച്ചില്ലെന്ന് ലോറന്‍സ് ചോദിക്കുന്നു.
‘ ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ആവശ്യമാണ്. ഇത് എനിക്ക് ഒരു വലിയ കാര്യമല്ല, ആളുകള്‍ എന്നോട് ചോദിച്ചതുകൊണ്ട് മാത്രമാണ് വിശദീകരണം നല്‍കുന്നത്. ഇതാണ് തക്ക സമയം. തെലുങ്ക് ചിത്രം റിബലിന്റെ ചിത്രീകരണത്തിനിടെ താന്‍ ശ്രീറെഡ്ഡിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ ചിത്രങ്ങളും രുദ്രാക്ഷവും എന്റെ മുറിയില്‍ കണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എനിക്ക് ഇതൊന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് പൂജ ചെയ്യാന്‍ ഭ്രാന്തില്ലെന്നും’ ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു.
Hi Friends and Fans..! it’s been 13 years since my trust started… because of your support it’s running successfully. thanks for your support and blessings.
And one more thing ,
I want to clarify about Sri reddy issue? pic.twitter.com/to6g43Osfm— Raghava Lawrence (@offl_Lawrence) July 29, 2018
‘ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കും ദൈവത്തിനുമറിയാം. എനിക്ക് ശ്രീറെഡ്ഡിയോട് ദേഷ്യമില്ല. പശ്ചാത്താപം മാത്രം, ശ്രീറെഡ്ഡിക്കായി താനൊരു പ്രസ് മീറ്റ് സംഘടിപ്പിച്ച് അഭിനയിക്കാനുള്ള അവസരം നല്‍കാം. അവിടെ വെച്ച് വേണമെങ്കില്‍ ഡാന്‍സ് ചെയ്യുകയും ചെയ്യാമെന്നും’ ലോറന്‍സ് പറഞ്ഞു. തനിക്ക് ശ്രീറെഡ്ഡിയെ നേരില്‍ കാണാന്‍ ഭയമില്ലെന്നും ലോറന്‍സ് വ്യക്തമാക്കി.