നടന്‍ സുരേഷ് ഗോപിക്ക് ‘രക്ഷ’ ബന്ധിച്ചത് മഹാഭാരതത്തിലെ സാക്ഷാല്‍ ദ്രൗപതി . . !

ന്യൂഡല്‍ഹി: സുരേഷ് ഗോപിക്ക് ‘രക്ഷ’ ബന്ധിച്ച് ദ്രൗപതി!

മഹാഭാരത സീരിയലില്‍ പാഞ്ചാലിയെ അവതരിപ്പിച്ച് കയ്യടി നേടിയ രാജ്യസഭാംഗം രൂപ ഗാംഗുലിയാണ് നടന്‍ സുരേഷ് ഗോപിക്ക് രക്ഷാ ബന്ധന്‍ കെട്ടിയത്.

രാജ്യസഭാ ലോബിയിലായിരുന്നു ചടങ്ങ്. ഇരുവരും ബിജെപി പ്രതിനിധികളാണ്.

20707720_1986551918247339_378396968_n

രാജ്യമെമ്പാടും വിപുലമായ രീതിയിലാണ് ഇത്തവണ ആര്‍.എസ്.എസ് നേതൃത്ത്വത്തില്‍ രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

സാധാരണ എല്ലാ വര്‍ഷവും നടത്തുന്നതില്‍ നിന്നും വ്യത്യസ്തമായി നടത്തിയ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണ 103വയസ്സുള്ള ശര്‍ബതി ദേവിയാണ് രാഖി കെട്ടിയത്.

മോദിയുടെ കയ്യില്‍ രാഖി കെട്ടുക എന്നത് ശര്‍ബതിയുടെ ആഗ്രഹമായിരുന്നു. അമ്മയുടെ ആഗ്രഹം മനസ്സിലാക്കിയ ശര്‍ബതിയുടെ മകന്‍ ഇക്കാര്യം പ്രധാനമന്ത്രിക്ക് കത്തെഴുതി അറിയിക്കുകയായിരുന്നു.

Top