ഒരു വ്യക്തിയുടെ വിജയത്തിന് പിന്നില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. ചില താരങ്ങളുടെ രക്ഷാബന്ധന്‍ ആഘോഷങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം.
അനുഷ്‌ക ശര്‍മ്മയുടെ മൂത്ത സഹോദരനാണ് ബിസിനസ് പങ്കാളിയായ കര്‍നേഷ് ശര്‍മ്മ. ഇരുവരും ഒരുമിച്ച് നടത്തുന്ന സിനിമ കമ്പനി ക്ലീന്‍ സ്ലേറ്റ് കമ്പനി നിര്‍മ്മിച്ച ചിത്രങ്ങളാണ് എന്‍എച്ച് 10, ഫിലൗരി, പാരി തുടങ്ങിയവ.
കഴിഞ്ഞ വര്‍ഷമാണ് അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക്ക ഭാട്ടിയ സഹോദരന്‍ തനിയ്ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. അല്‍ക്കയുടെ കാമുകനെ വിവാഹം കഴിയ്ക്കുന്നതില്‍ അക്ഷയ്ക്ക് എതിര്‍പ്പായിരുന്നെന്നും രണ്ട് പേരും ഇതിന്റെ പേരില്‍ വഴക്കാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലായിരുന്നു അല്‍ക്കയുടെ പോസ്റ്റ്.
റിതികയും റണ്‍വീറുമാണ് മറ്റ് രണ്ട് സഹോദര താരങ്ങള്‍. തന്റെ അനിയന്‍ റണ്‍വീര്‍ സിംഗിന്റെ വലിയ ഫാനാണ് റിതിക. എല്ലാ രക്ഷാബന്ധന്‍ ദിനങ്ങളിലും ഇവര്‍ രാഖി കെട്ടുക പതിവാണ്.
ബിസിനസ് രംഗത്ത് സജീവമാണ് പ്രയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ഷെഫ് ബിരുദം നേടിയ ഇദ്ദേഹം 2014 ല്‍ പൂനെയില്‍ സ്വന്തമായി പബ് തുടങ്ങി.
റണ്‍ബീര്‍ കപൂറിന്റെ സഹോദരിയാണ് റിദ്ദിമ കപൂര്‍ ഷഹാനി. ഫാഷന്‍ ഡിസൈനിംഗിലും സ്വര്‍ണ്ണാഭരണ ഡിസൈനിംഗിലും വളരെ തിരക്കുള്ള പ്രതിഭയാണ് റിദ്ദിമ. തന്റെ ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ഭാരത് ഷാഹ്നിയെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്.
സുഷ്മിതാ സെന്നിന്റെ അനിയന്‍ രാജീവ് സെന്‍ സോഷ്യല്‍ മീഡിയകളിലെ താരമാണ്. രണ്ട് പേരും ഒരുമിച്ച് ഫാഷന്‍ റാമ്പുകളില്‍ എത്താറുള്ളത് വാര്‍ത്തയാണ്.
എസ്ആര്‍കെ(ഷാരൂഖ് ഖാന്‍)യുടെ സഹോദരി ഷെഹ്നാസ് ലാല രുഖ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ മരണത്തിന് ശേഷം ഇവര്‍ വിഷാദ രോഗത്തിന് അടിമയായി. ഷാരൂഖിന്റെ പിന്തുണയാണ് എന്നും ഷെഹ്നാസിന്റെ ബലം.
പരിനീതി ചോപ്രയുടെ സഹോദരങ്ങളാണ് ഷിവാങ്, ഷഹാജ് എന്നിവര്‍. 25 ഉം 23 ഉം പ്രായമുള്ള അനിയന്മാരാണിവര്‍. ഷഹാജ് പ്രിയസുഹൃത്തും ഷിവാങ് എപ്പോഴും വലിയ ഉപദേശങ്ങള്‍ നല്‍കുന്ന ആളുമാണെന്നാണ് പരിനീതിയുടെ അഭിപ്രായം. ഷിവാങ് പൂനെയില്‍ വിദ്യാര്‍ത്ഥിയും ഷഹാജ് ജോലി ചെയ്യുകയുമാണ്.
നേവിയില്‍ എഞ്ചിനീയറാണ് ഐശ്വര്യ റായിയുടെ ജേഷ്ഠന്‍ ആദിത്യ. 2003ല്‍ പുറത്തിറങ്ങിയ ദില്‍ കാ രിഷ്ത എന്ന ചിത്രത്തില്‍ ഐശ്വര്യയോടൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു ചേട്ടന്‍ ആദിത്യ. അമ്മ വൃന്ദ റായിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരുന്നത്.
സേഫ് അലി ഖാന്റെ സഹോദരി സാബാ അലി ഖാന്‍ ഒരു ആഭരണ ഡിസൈനറാണ്. 42 വയസ്സുള്ള സാബയാണ് പട്വാടി കുടുംബ ചാരിറ്റബില്‍ ട്രസ്റ്റിന്റെ അമരക്കാരി. 2,700 കോടി രൂപയാണ് ഇവരുടെ ഏകദേശ ആസ്തി.
വളരെ സാധാരണക്കാരിയായി ജീവിതം നയിക്കുന്ന ആളാണ് വിവേക് ഓബ്രോയിയുടെ സഹോദരി മേഘ്‌ന ഓബ്രോയ്. പാട്ടുകാരിയായ ഇവര്‍ 2008ല്‍ മുംബൈയിലെ ബിസിനസുകാരനായ അമിത് ബാമയെ വിവാഹം ചെയ്തു. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.
ഇന്ത്യന്‍ ആര്‍മി ഓഫീസറായ ദീപാങ്കന്‍ ആണ് പ്രീതി സിന്റയുടെ മൂത്ത സഹോദരന്‍. ഇളയ സഹോദരന്‍ മനീഷ് കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാണ്.
പൂജ ഭട്ടിന്റെ സഹോദരനും ആലിയ ഭട്ടിന്റെ അര്‍ദ്ധസഹോദരനുമായ രാഹുല്‍ ഫിറ്റ്‌നസ് ട്രെയിനറാണ്. 2008 മുബൈ ആക്രമണക്കേസിലെ പ്രതിയായ ഡേവിഡ് ഹീഡ്‌ലിയുമായി സൗഹൃദമുണ്ടായിരുന്നത് രാഹുലിന് വലിയ ക്ഷീണമുണ്ടാക്കി. ഈ ഇമേജ് മാറ്റിയെടുക്കാനാണ് ബിഗ് ബോസില്‍ അംഗമായത്. സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയെന്ന് ആരോപിച്ച് രാഹുല്‍ അതില്‍ നിന്നും പിന്മാറി.