രാഖി വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

death-hand

കത്തിഹാര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ബീഹാറിലെ കത്തിഹാര്‍ ജില്ലയിലാണു സംഭവം ഉണ്ടായത്.

പ്രിയങ്ക കുമാരി എന്ന യുവതിയാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സഹോദരിക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ സന്ത് കോളനിക്കു സമീപം അജ്ഞാതന്‍ യുവതിയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ തോക്കുധാരി യുവതിയെ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇത് ചെറുത്തതോടെയാണ് അക്രമി നിറയൊഴിച്ചത്. ഇതിനുശേഷം അക്രമി കടന്നു കളഞ്ഞു.

രക്തംവാര്‍ന്ന യുവതിയെ ഉടന്‍ തന്നെ സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറ്റവാളിയെ പിടികൂടാന്‍ ശ്രമം നടക്കുകയാണെന്ന് കത്തിഹാര്‍ എസ്പി അറിയിച്ചു.

Top