കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ധനരായ ജനങ്ങള്‍ക്ക് സഹായവുമായി നടി രാകുല്‍ പ്രീത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്കാണ്താരം ഭക്ഷണം എത്തിച്ച് നല്‍കിയത്. മകള്‍ക്ക് പിന്തുണയുമായി താരത്തിന്റെ കുടുംബവും രംഗത്തുണ്ട്.
വീട്ടില്‍ തന്നെയാണ് ആഹാരം ഉണ്ടാക്കുന്നതെന്നും ഒരു ദിവസം രണ്ടു തവണ ഭക്ഷണം കൊടുക്കുന്നുണ്ടെന്നും രാകുല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിലവിലെ സാഹചര്യം കണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ അല്ലെങ്കില്‍ കൂടുതല്‍ മുന്നോട്ട് പോയാലും ഈ സംരംഭം തുടരാനാണ് താനും അച്ഛനും തീരുമാനിച്ചിരിക്കുന്നതെന്നും രാകുല്‍ വ്യക്തമാക്കി.
This makes me sooooo proud ❤️❤️ thanku ! God bless you and stay safe ? https://t.co/P1mL38ZGvW
— Rakul Singh (@Rakulpreet) April 1, 2020