രാകുൽ പ്രീത് സിം​ഗിന് കോവിഡ് 19 സ്ഥിരീകരിച്ചു

‌ടി രാകുൽ പ്രീത് സിം​ഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. താൻ സമ്പർക്കവിലക്കിൽ പോയിരിക്കുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി. രാകുൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈക്കാര്യം പങ്കുവച്ചത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ഉടൻ തന്നെ ‌കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ അഭ്യർഥിച്ചു.

എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും ഉടൻ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന മെയ്‍ഡെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പമാണ് താരം എത്തുന്നത്.

Top