ഭോപാല്‍: മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് റാലികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും കമ്മിഷന്റെ അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മധ്യപ്രദേശ് സര്‍ക്കാരും ഈ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളില്ലെങ്കില്‍ ഒരു മത്സരാര്‍ഥിക്കും രാഷ്ട്രീയ പാര്‍ട്ടിക്കും പൊതുസമ്മേളനം നടത്താന്‍ അനുവാദം നല്‍കേണ്ടതില്ലെന്നു ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റാലികളും െപാതുപരിപാടികളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണു കോടതി നിര്‍ദേശം. 100 പേരില്‍ കൂടുതലുള്ള ഒരു പൊതുപരിപാടികള്‍ക്കു സംസ്ഥാനത്ത് യാതൊരു സാഹചര്യത്തിലും അനുമതിയില്ല.