ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ അനുകൂലിച്ച് ജാമിയയില്‍ റാലി സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ദേശദ്രോഹികള്‍ക്ക് നേരെ വെടിവെയ്ക്കൂ എന്ന് മുദ്രാവാക്യം മുഴക്കിയാണ് റാലി നടത്തുന്നത്.
അതേസമയം ജാമിയ സര്‍വ്വകലാശാലയില്‍ ഞായറാഴ്ച രാത്രിയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. രാത്രി പതിനൊന്ന് മണിയോടെ ജാമിയമിലിയ സര്‍വ്വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് പുറത്തായിരുന്നു സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ജാമിയയുടെ ചുമതലയുള്ള സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം.
ജാമിയയില്‍ എട്ടാം നമ്പര്‍ ഗേറ്റിനടുത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കുമ്പോഴായിരുന്നു അജ്ഞാതസംഘം സംഘം വെടിയുതിര്‍ത്തത്.ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരില്‍ പിന്നിലിരുന്ന ചുവന്ന ജാക്കറ്റ് ധരിച്ചയാളാണ് വെടിവച്ചത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.