സിനിമ താരങ്ങളോടുള്ള താരാരാധന ഏറ്റവും കൂടുതല്‍ നടക്കുന്നത് തെന്നിന്ത്യന്‍ സിനിമ മേഖലയിലാണ്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരം ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണാണ് ഇപ്പോള്‍ തന്റെ ആരാധകനായ നൂര്‍ അഹമ്മദിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുന്നത്. 10 ലക്ഷം രൂപയാണ് കുടുംബത്തിന് താരം നല്‍കിയിരിക്കുന്നത്.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്. കഴിഞ്ഞ ഡിസംബര്‍ 8നാണ് നൂര്‍ അഹമ്മദ് മരിച്ചത്. കുടുംബത്തെ നേരിട്ട് കണ്ട് അദ്ദേഹം തുക ഏല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.