അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അതിഥികളെ ക്ഷണിക്കാനാരംഭിച്ച് രാമജന്മഭൂമി ട്രസ്റ്റ്

യോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അതിഥികളെ ക്ഷണിക്കാനാരംഭിച്ച് രാമജന്മഭൂമി ട്രസ്റ്റ്. വിവിഐപികള്‍ ഉള്‍പ്പടെ 6000 അതിഥികളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 14, 15 തീയതികളില്‍ മകരസംക്രാന്തി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കുകയും ജനുവരി 22 ന് പ്രതിഷ്ഠാ പ്രതിഷ്ഠ ചടങ്ങ് നടക്കുകയും ചെയ്യും.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും യുപി സര്‍ക്കാര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കല, ഉപന്യാസ രചന, ഫാന്‍സി ഡ്രസ് മത്സരങ്ങള്‍, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഗാനാലാപനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.ശ്രീരാമന്റെ വിഗ്രഹങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതിനെക്കുറിച്ചുള്ള ശില്‍പശാലകളും സര്‍ക്കാര്‍ സംഘടിപ്പിക്കും.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷനാകുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓരോ ജില്ലയിലെയും ടൂറിസം, കള്‍ച്ചറല്‍ കൗണ്‍സിലിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Top