കെജരിവാളിന്റെ അഭിഭാഷക സ്ഥാനത്തു നിന്നും രാം ജത്മലാനി പിന്‍വാങ്ങി

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അഭിഭാഷക സ്ഥാനത്തു നിന്നും പിന്‍വാങ്ങി.

തന്റെ ഫീസായ രണ്ട് കോടി രൂപ ഉടന്‍ നല്‍കണമെന്നും രാം ജത്മലാനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് രാംജത് മലാനിയുടെ പക്കല്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജരിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് വാദിച്ചിരുന്നത് ജത്മലാനിയായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ജയ്റ്റ്‌ലി 10 കോടി രൂപയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്. തുടര്‍ന്ന്, വിചാരണയ്ക്കിടെ കെജരിവാളിന് വേണ്ടി ഹാജരായ രാം ജത്മലാനി, ജയ്റ്റ്‌ലിയെ ക്രിമിനല്‍ എന്ന് വിളിക്കുകയുണ്ടായി. ഇത് കെജരിവാളിന്റെ പ്രേരണയാലാണെന്ന് കാണിച്ച് ജയ്റ്റ്‌ലി മറ്റൊരു മാനനഷ്ട കേസ് കൂടി നല്‍കി.

എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന് തന്റെ അഭിഭാഷകനോട് ആവശ്യപെട്ടിട്ടില്ലെന്ന മറുപടിയാണ് കെജരിവാള്‍ നല്‍കിയത്. തുടര്‍ന്നാണ് അഭിഭാഷക സ്ഥാനത്ത് നിന്നും താന്‍ പിന്‍വാങ്ങുന്നതായി മലാനി അറിയിച്ചത്.

Top