ലക്‌നൗ : രാജ്യത്ത് മറ്റൊരു രാമ ക്ഷേത്രം പണിതാല്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവിടെ ജോലി ലഭിക്കുമോയെന്ന് ഹിന്ദുക്കളോട് പരോക്ഷമായി ചോദിച്ച് ബി എസ് പി നേതാവ് ജയ് പി സിങ്. ബാബറി മസ്ജിദ് – രാമ ഭൂമി കേസില്‍ ജൂലൈ 20 ന് സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് സിങിന്റെ പരാമര്‍ശം.
‘രാജ്യത്ത് ധാരാളം രാമ ക്ഷേത്രങ്ങളുണ്ട്. നിങ്ങള്‍ രാമന്‍ എന്ന ദൈവത്തെ വിശ്വസിക്കുന്നവരായിരിക്കും, എന്നാല്‍ ആ ദൈവത്തിന് വേണ്ടി ക്ഷേത്രം നിര്‍മിച്ചാല്‍ അവിടെ നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി കിട്ടുമോ ? ദൈവത്തെ വിളിച്ച് നിങ്ങള്‍ക്ക് അപേക്ഷിക്കാം എന്നാല്‍ ഒരിക്കലും നിങ്ങള്‍ക്ക് അദ്ദേഹത്തോട് വോട്ട് ചോദിക്കാനാവില്ല’ സിങ് പറഞ്ഞു. ലക്‌നൗവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സമുദായത്തില്‍പ്പെട്ട ആളുകള്‍ ദയവു ചെയ്ത് രാമനെ അവരെ ഏല്‍പ്പിച്ചിട്ട് അധികാരം ഞങ്ങള്‍ക്ക് നല്‍കുക ഞങ്ങള്‍ കാണിച്ചു തരാം എങ്ങനെ രാജ്യത്തെ കൊണ്ടുപോകാമെന്ന്’ സിങ് കൂട്ടിച്ചേര്‍ത്തു.