ന്യൂഡല്‍ഹി: അയോധ്യ കേസില്‍ നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ലെന്നും വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
अयोध्या पर सुप्रीम कोर्ट का जो भी फैसला आएगा, वो किसी की हार-जीत नहीं होगा। देशवासियों से मेरी अपील है कि हम सब की यह प्राथमिकता रहे कि ये फैसला भारत की शांति, एकता और सद्भावना की महान परंपरा को और बल दे।
— Narendra Modi (@narendramodi) November 8, 2019
അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.
അയോധ്യാ വിധി പ്രസ്താവത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി.