സുരക്ഷിതമായ അന്തരീക്ഷവും അവസരവും ഉണ്ടായാല്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി

ramnath kovind

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

വനിതകള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ സമൂഹവും ശാക്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.

വനിതകള്‍ അവരുടേതായ വഴികളില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, സുരക്ഷിതമായ അന്തരീക്ഷവും അവസരവും ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നും, സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പ്രധാനപ്പെട്ട കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യയെന്നും, സ്വാതന്ത്ര്യ സമരനായകരുടെ സ്വപ്നങ്ങള്‍ക്കൊത്ത് ഇന്ത്യയെ മാറ്റിത്തീര്‍ക്കണമെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

ഇത് ചെറിയൊരു പരിശ്രമമാണെന്നും, ഇത് ജീവിതത്തിന്റെ ഭാഗമാക്കിമാറ്റണമെന്നും, അനാവശ്യ വിവാദങ്ങളില്‍പെട്ട് രാജ്യത്തിന്റെ വികസനം തടസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Top