തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാത്രി രാജ്ഭവനിലായിരിക്കും തങ്ങുക.
നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി തിങ്കളാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ അന്ന് വൈകുന്നേരം തങ്ങിയശേഷം ഏഴിന് രാവിലെ ഒന്‍പതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. തുടര്‍ന്ന് രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേന തൃശൂരിലേക്ക് തിരിക്കും.
രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.