രാമക്ഷേത്രം അടുത്ത ദീപാവലിക്ക് മുന്‍പ് . . സംഘ പരിവാറിന്റെ ലക്ഷ്യം വെളിപ്പെടുത്തി !

Subramanian Swamy

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലിക്ക് രാമക്ഷേത്രം വിശ്വാസികളെ സ്വീകരിക്കുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായി സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍.

ബീഹാറില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘിന്റെ സെമിനാറിലാണ് സ്വാമി സംഘപരിവാറിന്റെ ലക്ഷ്യം പരസ്യപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നല്‍കിയ ഹിന്ദുത്വ ആശയം കൈവിടില്ലെന്നും സ്വാമി വ്യക്തമാക്കി.

അയോധ്യയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 100 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമയും നിര്‍മ്മിക്കുന്നുണ്ട്. യു.പിയില്‍ പതിറ്റാണ്ടുകളായി ഭരണം നഷ്ടപ്പെട്ട ബി.ജെ.പി തീവ്രഹിന്ദുത്വ നിലപാടുമായാണ് വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതും പ്രഖ്യാപിച്ചിരുന്നു.

ആര്‍.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുബ്രഹ്മണ്യം സ്വാമി. ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരമാണ്. ജനതാ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് സുബ്രഹ്മണ്യം സ്വാമി ബി.ജെ.പിയിലെത്തിയത്. ബി.ജെ.പി ഇദ്ദേഹത്തെ രാജ്യസഭാ അംഗവുമാക്കി.

Top