രാമക്ഷേത്ര ഫണ്ട് പിരിവ്; നാസി നടപടികളോട് ഉപമിച്ച് കുമാരസ്വാമി

kumaraswami-new

ബംഗളൂരു:കര്‍ണാടകയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണ ഫണ്ട് പിരിവിനെതിരെ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച് ഡി കുമാരസ്വാമി. സംഭാവന നല്കാന്‍ വിസമ്മതിക്കുന്നവരുടെ വീടുകള്‍ പ്രത്യേകതരത്തില്‍ അടയാളപ്പെടുത്തിയിട്ടാണ് പിരിവുകാര്‍ പോകുന്നത് എന്നും, ഈ പരിപാടി പണ്ട് ജര്‍മനിയില്‍ കൊല്ലാന്‍ കണ്ടുവെക്കുന്ന ജൂതരുടെ വീടുകള്‍ അടയാളപ്പെടുത്തിയിരുന്ന നാസികളുടെ നടപടിക്ക് സമാനമാണ് എന്നുമായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

ഇത്തരത്തിലുള്ള നടപടികള്‍ നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കും എന്നറിയില്ല എങ്കിലും, സമാനമായത് പ്രവര്‍ത്തിച്ച ജര്‍മനിയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ജീവനാശമുണ്ടായി എന്നതിന് ചരിത്രം സാക്ഷിയാണ് എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് ഇതുവരെ, 20 ദിവസങ്ങള്‍ക്കുള്ളില്‍ 600 കോടി രൂപ സ്വരൂപിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് റാം നാഥ് കോവിന്ദിന്റെ കയ്യില്‍ നിന്നും അഞ്ചു ലക്ഷം രൂപ സംഭാവന സ്വീകരിച്ചു കൊണ്ട് ജനുവരി 15 നാണ് ഫണ്ട് സമാഹരണ യജ്ഞത്തിന് തുടക്കമാവുന്നത്.

Top