ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചനയുമായി ആര്‍.എസ്.എസ്. വിഷയത്തില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും, എന്നാല്‍ വൈകാതെ ശുഭകരമായ വാര്‍ത്ത ഉണ്ടാകുമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ആര്‍.എസ്.എസ് നേതാവന് ഭയ്യാജി ജോഷി നടത്തിയ പ്രതികരണത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചന നല്‍കിയത്.
‘കോടതി വിധി വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണ്. ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം നടത്തും’ ഭയ്യാജി ജോഷി പറഞ്ഞു.
നേരത്തെ അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയലാഭത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നീക്കവുമായി രംഗത്തെത്തിതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.