ഉത്തര്‍പ്രദേശ്: ആര്‍എസ്എസും വിഎച്ച്പിയും രാമക്ഷേത്ര നിര്‍മ്മാണം വലിയ സംഭമായി എടുത്തിരിക്കുകയാണ്. രാമക്ഷേത്രമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് തോന്നിക്കുന്ന വിധത്തിലാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് സംഘടിപ്പിക്കപ്പെടുന്ന റാലികളും പുറത്തുവരുന്ന പ്രസ്ഥാവനകളും. 1992ല്‍ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ട അതേ അയോധ്യയില്‍ രാമക്ഷേത്രം എന്ന ആഗ്രഹം വലിയ വര്‍ഗ്ഗീയ വികാരമായി ഉയര്‍ത്താന്‍ മത്സരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍.
എന്നാല്‍, ഇതൊക്കെ പഴയ പോലെ ഇന്ത്യയിലെ ജനങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ എന്നതാണ് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിശ്വഹിന്ദു പരിക്ഷത്ത് കഴിഞ്ഞ ദിവസം നടത്തിയ സമ്മേളനത്തില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ് അവകാശ വാദം. എന്നാല്‍, 30,000 താഴെയാണ് അയോധ്യയില്‍ എത്തിയ ആളുകളുടെ എണ്ണം എന്നാണ് ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 50,000 ആണെന്ന് വേറെ ചില കണക്കുകളും പുറത്തു വരുന്നുണ്ട്. ലോക്കല്‍ പോലീസിന്റെ കണക്കു പ്രകാരം ഇത് 80,000 ആണ്. 48 ജില്ലകളില്‍ നിന്നായി 2000 ബസുകളിലും ട്രെയിനുകളിലുമായി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് വിഎച്ച്പിയുടെ അവകാശ വാദം.
സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്നില്‍ രണ്ട് അഘാരകളും പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. ഈ വസ്തുതകളെല്ലാം സാക്ഷ്യപ്പെടുത്തുന്നത് രാമക്ഷേത്ര നിര്‍മ്മാണം എന്ന വിഷയത്തില്‍ നമ്മള്‍ വാര്‍ത്തകളില്‍ കാണുന്ന അത്ര സ്വാധീനം ജനമനസ്സുകളില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന് തന്നെയാണ്. രാമക്ഷേത്രം വരുന്നത് നല്ല കാര്യം തന്നെയാണ് എന്നാല്‍, വിഷയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്ടെന്നുണ്ടായ ജാഥകളിലും ചര്‍ച്ചകളിലും വിശ്വാസമില്ലെന്നാണ് പലരും ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ പ്രസ്ഥാവനകളില്‍ പറഞ്ഞത്.
അയോധ്യ സമ്മേളനത്തിന് സമാന്തരമായി നാഗ്പൂരില്‍ നടന്ന സമ്മേളനത്തിലും ഒരു ലക്ഷം അളുകള്‍ പങ്കെടുത്തു എന്നാണ് അവകാശവാദം എങ്കിലും 25,000ത്തില്‍ താഴെ മാത്രമാണ് പങ്കെടുത്തത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംഘപരിവാര്‍ ആവശ്യങ്ങള്‍ പലവിധമാണ്. ചിലര്‍ പ്രത്യേക നിയമ നിര്‍മ്മാണമാണ് അയോധ്യ വിഷയത്തില്‍ ആവശ്യപ്പെടുന്നത്. മറ്റ് ചിലര്‍ സുപ്രീംകോടതി വിധിയ്ക്കായി കാത്തിരിക്കുന്നു. എന്നാല്‍, ജനങ്ങളെ സംഘടിപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എളുപ്പത്തില്‍ നടപടി സ്വീകരിക്കാനാണ് വേറെ ചിലര്‍ പരിശ്രമിക്കുന്നത്.
അയോധ്യ കേസ് നീണ്ടു പോകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നാണ് മോദി രാജസ്ഥാനില്‍ ആരോപിച്ചത്. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമിത് ഷായും ഇതേ വിഷയം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചു. എന്നാല്‍ സുപ്രീം കോടതി വിചാരണ പുനരാരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എന്നാല്‍, നാഗ്പൂരില്‍ ആര്‍എസ്എസിന്റെ പ്രസ്ഥാവന അനുസരിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അവരുടെ ശ്രമം. അയോധ്യ സമ്മേളത്തില്‍ സന്ന്യാസി രാം ഭട്ടാചാര്യ വളരെ സെന്‍സേഷണലായ ഒരു പ്രസ്ഥാവന നടത്തി. ഡിസംബര്‍ 11 ന് ശേഷം പ്രധാന മന്ത്രി നരേന്ദ്രമോദി വിഷയം പരിഗണിക്കുമെന്ന് ഒരു കേന്ദ്ര മന്ത്രി അറിയിച്ചു എന്നുള്ളതായിരുന്നു പ്രസ്ഥാവന. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന ദിവസമാണ് ഡിസംബര്‍ 11. മോദി തങ്ങളെ വഞ്ചിക്കില്ലെന്ന വിശ്വാസത്തിലാണ് ഈ ദിവസം പ്രതീക്ഷിച്ചിരിക്കുന്ന ഒരു വിഭാഗം.
സുപ്രീംകോടതി വിധി നേരത്തെയാക്കാന്‍ കോടതിയ്ക്ക് കത്തയക്കണം എന്ന നിലപാടിലാണ് മറ്റ് ചിലര്‍ക്കുള്ളത്. ഇതെല്ലാം തന്നെ കൃത്യമായ അജണ്ഡയുടെ ഭാഗമാണെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞോ എന്ന് പൂര്‍ണ്ണമായും മനസ്സിലാക്കുന്ന വിധികളാണ് അഞ്ച് സംസംസ്ഥാന തെരഞ്ഞെടുപ്പുകള്‍. അതായത്, വര്‍ഗ്ഗീയ കത്തിക്കാനും നേരവും കാലവും ഉണ്ടെന്ന് സാരം. .
റിപ്പോര്‍ട്ട്: എ.ടി അശ്വതി