മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കേരളാ ഘടകം തീരുമാനിച്ചാല്‍ മതിയെന്ന് എസ്. രാമചന്ദ്രന്‍ പിള്ള

ramachandran pilla

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കേരളാ ഘടകം തീരുമാനിച്ചാല്‍ മതിയെന്ന് എസ്. രാമചന്ദ്രന്‍ പിള്ള.

മാണിയെ മുന്നണിയിലെടുക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം-സിപിഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അഖിലേന്ത്യാ തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും എസ്ആര്‍പി വ്യക്തമാക്കി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി, ജി രാജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Top