ബഹ്റെെനിലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി അധികൃതര്‍

മദാനെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി അറബ് രാജ്യങ്ങള്‍. കൊവിഡ് കാലമായതിനാല്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ ആണ് നല്‍കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയും, ലഭ്യതയും ഉറപ്പുവരുത്താന്‍ ബഹ്റെെന്‍ സെൻട്രൽ മാർക്കറ്റുകളിലെ പരിശോധന ശക്തമാക്കി അധികൃതര്‍.

കാപിറ്റൽ മുനിസിപ്പാലിറ്റി, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയും ചേര്‍ന്നാണ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. പഴങ്ങള്‍ പച്ചക്കറികള്‍, മാംസം, മത്സ്യം തുടങ്ങിയവ വില്‍ക്കുന്ന മാര്‍ക്കറ്റ് സംഘം സന്ദര്‍ശിച്ചു. മാര്‍ക്കറ്റില്‍ ന്യായ വിലയാണോ ഈടാക്കുന്നത് എന്ന് അറിയാന്‍ ആയിരുന്നു പരിശേധന. റമദാനിൽ വിലക്കയറ്റം തടയുക, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എല്ലാ ദിവസവും സെൻട്രൽ മാർക്കറ്റിൽ രാവിലെ അധികൃതര്‍ പരിശോധന നടത്തും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ് എല്ലാ ദിവസവും പരിശോധന നടത്തുന്നത്.

മാര്‍ക്കറ്റിലെ കച്ചവടക്കാരുമായി ബഹ്റൈൻ ചേംബർ പ്രതിനിധികളും മന്ത്രാലയം ഉദ്യോസ്ഥരും ചേര്‍ന്ന് ചര്‍ച്ച നടത്തി. റമദാന്‍ അടുത്തു വരുകയാണ് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് വ്യാപാരികള്‍ അധികൃതരെ അറിയിച്ചു. ആവശ്യമായ എല്ലാ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ എല്ലാം ഇറക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Top