സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതാരംഭം തിങ്കളാഴ്ച

മാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമസാന്‍ വ്രതാരംഭം. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമസാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണു വ്രതാരംഭം.

ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം. ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ മാർച്ച് 12നാണ് റമസാൻ വ്രതാരംഭമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനി അറിയിച്ചു.

Top