റായ്പുര്‍: രമണ്‍ സിങ് പ്രഖ്യാപിച്ച സൗജന്യ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിക്ക് തടയിട്ട് കോണ്‍ഗ്രസ്സ്. ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് രമണ്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന് തടസ്സം ശൃഷ്ടിച്ചിരിക്കുകയാണ് പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.
മുന്‍ സര്‍ക്കാരിന്റെ സൗജന്യ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയായ സഞ്ചാര്‍ ക്രാന്തി യോജന താത്കാലികമായി നിര്‍ത്തി വയ്ക്കാനാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ സ്തീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിതരണം ചെയ്യാനായിരുന്നു പദ്ധതി പ്രകാരം തീരുമാനിച്ചിരുന്നത്. ഇതില്‍ മുപ്പതു ലക്ഷത്തോളം ഫോണുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ജില്ലാ കളക്ടര്‍മാരുമായും എസ് പിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്തെ 27 ജില്ലകളിലെയും സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.