കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് രാംനാഥ് കോവിന്ദ് രംഗത്ത്

ramnath

തിരുവനന്തപുരം: ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം എല്ലാ കാര്യങ്ങളിലും ബഹുദൂരം മുന്നിലാണെന്നും ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ നാടിന് ദുഷ്‌പേരുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടുള്ള ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Top