കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ചായി. തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്.വാഹനാപകടത്തില്‍ പരുക്കേറ്റ് കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്തു നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്നതിനിടെ ടോറസ് കാറിലിടിച്ചായിരുന്നു അപകടമുണ്ടായത്.
തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്.