കേപ് ടൗണ്‍: സിറില്‍ റാമഫോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ജേക്കബ് സുമ രാജിവച്ചതോടെയാണ് റാമഫോസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ റാമഫോസയുടെ പത്രിക മാത്രമാണ് ഉണ്ടായിരുന്നത്. ജേക്കബ് സുമയുടെ കാലത്തുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.