നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ്‍’ ഒരുങ്ങുന്നു. രാമനായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയാകുന്നത് സായ് പല്ലവിയാണ്. ആലിയ ഭട്ടിനെയാണ് സംവിധായകന്‍ സീതയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് താരം പിന്മാറുകയായിരുന്നു. ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍മാര്‍. 2020ലാണ് നിര്‍മ്മാതാവ് മധു മണ്ടേന നിതീഷ്തിവാരിയുടെ സംവിധാനത്തില്‍ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകര്‍ണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്.
2024 മാര്‍ച്ചില്‍ രാമായണ്‍ ചിത്രീകരണം ആരംഭിക്കും. ജൂലൈയില്‍ ആണ് യഷിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. രണ്ടാം ഭാഗത്തിലാണ് യഷ് അവതരിപ്പുന്ന രാവണന് കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടാകുക. വിഎഫ്എക്സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണയുടെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗം റിലീസ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിനായി കഠിനമായ മുന്നൊരുക്കത്തിലാണ് രണ്‍ബീര്‍. ശ്രീരാമന്റെ കഥാപാത്രം അവതരിപ്പിക്കുന്നതിനാല്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കുകയാണെന്നും മദ്യപാനം വര്‍ജിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. രാമനെ പോലെ പരിശുദ്ധി വേണം. അതിനുവേണ്ടിയാണ് മുന്നൊരുക്കങ്ങളെന്നാണ് രണ്‍ബീറിന്റെ പക്ഷം.