ന്യൂഡല്‍ഹി: ദളിതര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവാലെയാണ് സംവരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ദളിതര്‍ക്ക് സംവരണംനല്‍കണം. ടീം മിക്കപ്പോഴും മത്സരങ്ങള്‍ തോല്‍ക്കുന്നു. അതില്‍നിന്നു മാറ്റംവരാന്‍ ദളിത് വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് അഠാവാലെ പറഞ്ഞു.
ഇപ്പോള്‍ വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീമിനേക്കാള്‍ ഫോമിലാണെന്നും അഠാവാലെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കോണ്‍ഗ്രസ്, എംബിബിഎസ് പഠനത്തിനുള്ള സംവരണം ഒരാള്‍ ഡോക്ടറാകും എന്ന് ഉറപ്പു നല്‍കുന്നില്ലെന്ന് വ്യക്തമാക്കി.