ന്യൂഡല്‍ഹി: ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്ര വ്യാപാരരംഗത്തേക്കു കൂടി കടക്കുന്നു.
‘പരിധാന്‍’ എന്ന പേരില്‍ ഇറക്കുന്ന വസ്ത്രങ്ങളില്‍ പ്രധാനമായും ജീന്‍സും ഫോര്‍മല്‍ വസ്ത്രങ്ങളുമാണ് ഉള്‍പ്പെടുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നീക്കം.
താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോടൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു.
ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പുതിയ സംരഭങ്ങള്‍ ആരംഭിക്കും.
രണ്ടാം ഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് പതഞ്ജലിയുടെ പദ്ധതി.