രാംദേവിന്റെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ജില്ലാ കോടതി

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്കേര്‍പ്പെടുത്തി.

ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും ഡല്‍ഹി ജില്ലാ കോടതി തടഞ്ഞു.

പ്രിയങ്ക പഥക് നരൈന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. രാംദേവിന്റെ ജീവിതം അന്വേഷാത്മകമായാണ് പുസ്തകത്തില്‍ അവരിപ്പിക്കുന്നത്.

ബാബാ രാംദേവിനെക്കുറിച്ച ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

Top