തിരുവനന്തപുരം: പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും, ഭക്തരുടെ താത്പര്യം അനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപ അനുവദിക്കണം, കൂടുതല്‍ വനഭൂമി വിട്ടുകിട്ടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ശബരിമലയുടെ പേര് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. പേര് മാറ്റുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.