തിരുവനന്തപുരം: ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താല്‍ വേങ്ങരയിലെ ജനങ്ങള്‍ വിലയിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഹര്‍ത്താല്‍ വേങ്ങര തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത് ജനം വോട്ടു ചെയ്യണം. ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളുടെ ബുദ്ധിമുട്ട് മുന്നില്‍ക്കണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കെപിസിസി ഭാരവാഹികളെയെല്ലാം സമവായത്തിലൂടെ കണ്ടെത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കും ഏകാഭിപ്രായമാണുള്ളത്. മുന്നണി വിപുലീകരണം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.