തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭക്ഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പോയ മുഖ്യമന്ത്രി ഭക്ഷ്യവകുപ്പ് മന്ത്രിയായ പി.തിലോത്തമനെ കൊണ്ടുപോയില്ല. സിപിഐ മന്ത്രിമാരോടുളള മുഖ്യമന്ത്രിയുടെ അടങ്ങാത്ത രോഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
നരേന്ദ്രമോദിയെ കണ്ടപ്പോള്‍ പിണറായി വിജയന്‍ കവാത്ത് മറന്നു. ഡല്‍ഹിയില്‍ നിന്നും ഉറപ്പ് മാത്രമെ കിട്ടിയിട്ടുള്ളുവെന്നും അരി കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.