ഷാര്‍ജ: ജനവിരുദ്ധ നയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഒരുപോലെ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്രമോദി നോട്ട് പിന്‍വലിച്ചും പിണറായി വിജയന്‍ അരി പിന്‍വലിച്ചുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇരുവരുടെയും പരിഷ്‌കരണ നടപടികള്‍ക്ക് വിലകൊടുക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബദ്ധം ബോധ്യമായിട്ടും നടപടി പിന്‍വലിക്കാന്‍ ഇരുകൂട്ടരും തയാറാകുന്നില്ലെന്നും ചെന്നിത്തല പരിഹസരിച്ചു.
ഷാര്‍ജയില്‍, കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാസാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു.