ramesh chennithala against electricity charge hike

Ramesh-Chennithala

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മൊത്തം 225 കോടിരൂപയുടെ അധികഭാരമാണ് നിരക്ക് വര്‍ദ്ധനവിലൂടെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്നശേഷം ഫലപ്രഖ്യാപനം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പാണ് ജനങ്ങള്‍ക്ക് പ്രഹരം നല്‍കിയത്.നിരക്ക് വര്‍ദ്ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം കുറയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.

വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ദൈനംദിന ജീവതത്തെ ബാധിക്കുന്ന ദോഷകരമായ നടപടിയാണ്. ഈ വര്‍ദ്ധന അടിയന്തരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Top