തിരുവനന്തപുരം : എജിയുമായുള്ള തര്‍ക്കത്തില്‍ അപമാനിതനായി അധികാരത്തില്‍ തുടരണമോയെന്ന് റവന്യൂമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രി എന്തുപറഞ്ഞാലും തോമസ് ചാണ്ടി കേസില്‍ രഞ്ജിത്ത് തമ്പാനെ ഹാജരാക്കാന്‍ എജി തയാറാകില്ല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും ചെന്നിത്തല വ്യക്തമാക്കി.